തൃശൂര്‍: (www.evisionnews.co)സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി സുജിത് വേണുഗോപാല്‍ ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ സുജിത്ത് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരിച്ചത്. സംഭവത്തില്‍ ഒളിവില്‍ പോയ ഡ്രൈവര്‍ മിഥുനു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇയാളെ കണ്ടെത്താനായിട്ടില്ല.
ഞായറാഴ്ച്ച വൈകിട്ട് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിനു സമീപത്ത് വെച്ചാണ് കൊരുമ്പാശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുജിത്ത് വേണുഗോപാലിന് മര്‍ദ്ദനമേറ്റത്. ഇളയമ്മയുടെ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതില്‍ വൈരാഗ്യം പുലര്‍ത്തിയിരുന്ന ഓട്ടോ ഡ്രൈവറായ മിഥുന്‍ സുജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന് ശേഷവും പ്രതി ഭീഷണി മുഴക്കി, വെല്ലുവിളിച്ചതായും പറയുന്നു. പ്രവാസിയായിരുന്ന പിതാവിന്റെ ഏക പ്രതീക്ഷയാണ് സുജിത്തിന്റെ മരണത്തോടെ ഇല്ലാതായത്. ശാന്ത സ്വഭാവക്കാരനായ സുജിത്ത് നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു.
സംഭവത്തില്‍ ഇരിങ്ങാലക്കുട പോലിസ് അന്വേഷണം ആരംഭിച്ചെങ്കിലും, സംഭവത്തിന് ശേഷം മിഥുന്റെ സഹോദരനെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു.
Post a Comment
0 Comments