Type Here to Get Search Results !

Bottom Ad

ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ഡേവിഡ് ജെയിംസ് സ്ഥാനമേറ്റെടുത്തു

Related imageമോശം പ്രകടനത്താലുഴറുന്നകേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ഡേവിഡ് ജെയിംസ് സ്ഥാനം ഏറ്റെടുത്തു. പരിശീലകനായിരുന്ന റെനെ മ്യൂലന്‍സ്റ്റീന്‍ മുന്നറിയിപ്പുകളൊന്നുമില്ലാതെ മടങ്ങിയതിനാല്‍ സമ്മര്‍ദ്ദത്തിലായ മാനേജ്മെന്റ് നടത്താനാകാവുന്നതില്‍ വച്ച്‌ ഏറ്റവും മികച്ച നീക്കമാണ് നടത്തിയിരിക്കുന്നത്.
ഐഎസ്‌എല്ലിന്റെ ആദ്യ സീസണില്‍ ഒരു ശരാശരി ടീമിനെ ഫൈനല്‍ വരെ എത്തിച്ച്‌ മികവ് പ്രകടിപ്പിച്ച പരിശീലകനാണ് ജെയിംസ്. ഒരു സൂപ്പര്‍ താരത്തിന്റെ ഈഗോ വിടവുകള്‍ മാറ്റിവച്ച്‌ ബ്ലാസ്റ്റേഴ്സ് ടീമിനോട് ചേര്‍ന്ന ജെയിസ്, ടീം കണ്ട ഏറ്റവും കൃത്യവും പ്രൊഫഷണലുമായ സമീപനമാണ് പുറത്തെടുത്തത്. ടീമിന്റെ ആദ്യ മാര്‍ക്വീ താരം കൂടിയായ ഇദ്ദേഹം ഇംഗ്ലണ്ടിന്റെ ദേശീയ ടീമിനുവേണ്ടി ജഴ്സിയണിഞ്ഞിട്ടുണ്ട്.
ലീഗ് ഇത്രയും പുരോഗമിച്ച ശേഷവും പരിശീലകനായി എത്താന്‍ ഡേവിഡ് ജെയിംസ് തയാറായത് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായുള്ള മികച്ച ബന്ധത്തിന്റെ തെളിവായി. ഇന്നലെ രാത്രിമുതല്‍ കൊച്ചിയിലുണ്ടായിരുന്ന ഇദ്ദേഹം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി ഏറെ നേരം ചര്‍ച്ചയിലേര്‍പ്പെട്ടു. ഐഎസ്‌എല്ലിലെ കളികളള്‍ സസൂഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന ജെയിംസിന് ഈ കരാര്‍ കൂടുതല്‍ പ്രയാസങ്ങളില്ലാതെ ഏറ്റെടുക്കാനുമായി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad