കാഞ്ഞങ്ങാട് (www.evisionnews.co): കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്ത് നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ കരാര്‍ ഉറപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് നിര്‍ദിഷ്ട മേല്‍പാലം തുടങ്ങുന്ന ട്രാഫിക്ക് ജംഗ്ഷന് സമീപം കിറ്റ്കോ പ്രോജക്ടര്‍ മാനേജര്‍ ഇ.കെ അബ്ദുല്‍ ഹമീദ്, ടോണി ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഓപ്പണ്‍ ടെണ്ടറില്‍ അതിഞ്ഞാല്‍ സ്വദേശി സൈനുല്‍ ആബിദീന്‍ സമര്‍പ്പിച്ച രണ്ടര ലക്ഷത്തിനാല്‍പതിനായിരം രൂപയുടെ ടെണ്ടര്‍ അംഗീകരിക്കുകയായിരുന്നു.
മേല്‍പാലം തുടങ്ങുന്ന കോട്ടച്ചേരി സംസ്ഥാന പാതയ്ക്കരികിലെ ആസ്‌ക കെട്ടിടം മുതല്‍ പാലം അവസാനിക്കുന്ന മാങ്കുല്‍ അസൈനാറിന്റെ വീട് ഉള്‍പ്പടെ 14 കെട്ടിടങ്ങളാണ് പൊളിച്ച് നീക്കേണ്ടത്. 5,47,530 രൂപയ്ക്കാണ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നേരത്തെ ടെണ്ടര്‍ വിളിച്ചിരുന്നത്. എന്നാല്‍ ഇത്രയും തുകയ്ക്ക് ടെണ്ടര്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. കിട്ടിയ ടെണ്ടറുകളാവട്ടെ രണ്ടുലക്ഷത്തില്‍ താഴെ രൂപയുടെതാണ്.
ടെണ്ടര്‍ ഉറപ്പിച്ചതോടെ ഒരു മാസത്തിനകം കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചു മാറ്റും. മേല്‍പ്പാലം കമ്മിറ്റി ഭാരവാഹികളായ എച്ച്. ശിവദത്ത്, സൂറൂര്‍ മൊയ്തു ഹാജി, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, ടി. കുഞ്ഞി മൊയ്തീന്‍ എന്നിവരും സംബന്ധിച്ചു.
Post a Comment
0 Comments