Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാൽ സ്കൂള്‍ വിദ്യാര്‍ത്ഥിയെ മുഖത്തടിച്ച്‌ ബസ്സിൽ നിന്നും തള്ളി താഴെയിട്ടു; ജീവനക്കാരന്റെ ദൃശ്യം പങ്കുവച്ച്‌ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്


കാസർകോട് : (www.evisionnews.co) സാമൂഹിക വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുന്ന മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ചട്ടഞ്ചാൽ സ്കൂള്‍ വിദ്യാര്‍ത്ഥിയെ മുഖത്തടിച്ച്‌ ബസ്സിൽ നിന്നും തള്ളി താഴെയിടുന്ന ജീവനക്കാരന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.ചട്ടഞ്ചാലിലെ സ്കൂള്‍ വിദ്യാർത്ഥിയെ ബസ്സില്‍ കയറാന്‍ ഒരുങ്ങവെ മുഖത്തടിച്ച്‌ താഴേയിറക്കുന്ന ദൃശ്യം പങ്കുവച്ചാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ശക്തമായി പ്രതികരിക്കുന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ഭരിച്ചാല്‍ ഇതല്ല ഇതിലപ്പുറവും കാണേണ്ടിവരുമെന്നും കാസർകോട് കാഞ്ഞങ്ങാട് റൂട്ടിലെ ബസ്സിലെ ജീവനക്കാരന്റെ മാന്യമല്ലാത്ത പ്രവൃത്തി ചൂണ്ടിക്കാട്ടി മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നു.ഈബസ്സിൽ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപാട് ദുരനുഭവങ്ങളാണ് നേരിടേണ്ടി വരുന്നത് 




പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

'' അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ഭരിച്ചാല്‍ ഇതല്ല ഇതിന് അപ്പുറവും നമ്മള്‍ കാണേണ്ടിവരും. കേരളാ സര്‍ക്കാരിന് സ്വന്തമായി കെഎസ്‌ആര്‍ടിസി ബസ്സ് ഉള്ളപ്പൊളാണ് പ്രൈവറ്റ് ബസ്സുകള്‍ സ്വൈര്യവിഹാരം നടത്തുന്നത്. ഇവര്‍ക്ക് വേണ്ടി റൂട്ട് വെട്ടിക്കുറക്കലും, ബസ് കേടാക്കലും , ദീര്‍ഘദൂര റൂട്ടുകളും കൊടുത്തു KSRTC ബസുകളെ നഷ്ടത്തില്‍ ആക്കി കട്ടപുറത്തു ആക്കുന്നു .എന്നിട്ടു പറച്ചിലോ സര്‍ക്കാര്‍ ബസ്സുകള്‍ നഷ്ട്ടത്തിലാണെന്ന്. ഇതുപോലുള്ള പ്രൈവറ്റ് ബസുകള്‍ക്ക് വഴി ഒരുക്കുകയാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്നത്. അവര്‍ക്ക് ഓവര്‍ സ്പീഡും ബാധകമല്ല,ഡോര്‍ അടച്ചില്ലങ്കിലും കുഴപ്പമില്ല. പ്രൈവറ്റ് ബസ്സുകാര്‍ ഇങ്ങനെ ഒക്കെ കാണിക്കാന്‍ ഉള്ള അഹംങ്കാരത്തിന്റ സര്‍ട്ടിഫിക്കറ്റ് കൊടുത്തേക്കുന്നത് കേരളാ സര്‍ക്കാരും RTO ഉദ്യോഗസ്ഥരുമാണ്. കാരണം അഴിമതിയുടെ വിഹിതം പറ്റുന്നവര്‍ ആണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും.

ഇത് ദേവി പ്രസാദ് ബസ്സിലെ ഒരു ജീവനക്കാരന്റെ ചെകിട് അടിച്ചു പൊളിക്കത്തതിന്റ കുഴപ്പമാണ്. സത്യം പറഞ്ഞാല്‍ ജനം നിയമം കൈയില്‍ എടുക്കേണ്ട സമയം കഴിഞ്ഞു . നമ്മള്‍ ഓരോ സ്ഥാനത്തു ഉറപ്പിച്ചു വെച്ചേക്കുന്ന ഉദ്യോഗസ്ഥര്‍ വെറുതെ ആണ്. ബസില്‍ കയറാന്‍ നോക്കിയ ചട്ടഞ്ചാൽ സ്കൂള്‍ കുട്ടിയുടെ മുകത്തടിച്ചു തള്ളി താഴെയിടുന്നു ദൃശ്യമാണിത്.കാഞ്ഞങ്ങാട് നിന്ന് കാസര്‍കോട് ബസ്സ് :ദേവി പ്രസാദ് അധികാരികളെ കണ്ണു തുറക്കൂ. നിയമനടപടിയെടുക്കൂ . പ്രൈവറ്റ് ബസുകര്‍ക്ക് എന്താ കൊമ്പുണ്ടോ ? ''

പോസ്റ്റില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad