Type Here to Get Search Results !

Bottom Ad

ജില്ലാ ഡി ഡിവിഷൻ ക്രിക്കറ്റ് ലീഗ് : ബാച്ചിലേഴ്‌സ് പുത്തൂരിന് കിരീടം

കാസർകോട്  : (www.evisionnews.co)കാസർകോട്  മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 2017 -18  വർഷത്തെ മിക്സ് ഒറിജിനൽസ് ജില്ലാ ഡി ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ ബാച്ചിലേഴ്‌സ് പുത്തൂർ ചാമ്പ്യൻമാരായി.ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ജാസ്സ് ബദർ നഗറിനെ 51 റൺസിന് പരാജയപ്പെടുത്തിയാണ്   ബാച്ചിലേഴ്‌സ് പുത്തൂർ   കിരീടം  നേടിയത്. മത്സരങ്ങളുടെ സമ്മാനദാനം മുൻ ദേശിയ കബ്ബടി താരം ജഗദീഷ് കുമ്പള നിർവഹിച്ചു. സമ്മാനദാന ചടങ്ങിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നൗഫൽ തളങ്കര,ട്രഷറർ ഷുക്കൂർ ചെർക്കളം,കെസിഎ മെമ്പർ ഇക്ബാൽ ടിഎം,വൈസ് പ്രെസിടെന്റുമാരായ സലിം എൻ എം ,കബീർ കമ്പാർ,ഫൈസൽ കുണ്ടിൽ, എക്സിക്യൂട്ടീവ് മെമ്പർമാരായ സലാം ചെർക്കള , അസീസ് പെരുമ്പള,സബ് കമ്മിറ്റി ചെയര്മാന്മാരായ ഫൈസൽ ചേരൂർ,ഖലീൽ പരവനടുക്കം,ക്യൂറേറ്റർ ലത്തീഫ് പെർവാഡ്, അമ്പയർമാരായ സന്തോഷ് കുമാർ , മുസമ്മിൽ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad