കാസര്‍കോട് (www.evisionnews.co): തളങ്കര കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത കഞ്ചാവ്-മദ്യ മാഫിയകള്‍ക്ക് സി.പി.എമ്മുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് മുസ്‌ലിം ലീഗ് മുനിസിപ്പല്‍ 26, 30 (തളങ്കര ജദീദ് റോഡ്, ദീനാര്‍ നഗര്‍) വാര്‍ഡ് കമ്മിറ്റികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തളങ്കര ദീനാര്‍ നഗറില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ വീട് കേന്ദ്രീകരിച്ച് നടത്തുന്ന അനധികൃത മദ്യ വില്‍പന കേന്ദ്രത്തില്‍ നിന്നും പൊലീസ് വന്‍ മദ്യശേഖരം പിടികൂടിയിരുന്നു.
മദ്യം പിടികൂടിയ വീട് റെഡ്‌വളണ്ടിയറായ സി.പി.എം പ്രാദേശിക നേതാവിന്റെതാണ്.
സംഭവത്തില്‍ സി.പി.എം നേതാക്കളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി തമിഴ്‌നാട്ടുകാരനായ ഒരു തൊഴിലാളിയെ പ്രതിയാക്കി കേസ് ഒതുക്കിത്തീര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. തളങ്കരയില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമെതിരെ ജമാഅത്ത് കമ്മിറ്റികളും വിവിധ സാമൂഹ്യ- സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളും ക്ലബ്ബുകളും ശക്തമായ ബോധവല്‍ക്കരണ- പ്രചാരണ പരിപാടികള്‍ നടത്തി വരുന്നതിനിടയിലാണ് ഇതിനെ വെല്ലുവിളിച്ച് കൊണ്ട് സി.പി.എം പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ വീട് കേന്ദ്രീകരിച്ച് മദ്യ വില്പന ആരംഭിച്ചത്. ഇത്തരം മദ്യ- ലഹരി വില്‍പന മാഫിയകള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നത് സി.പി.എം നേതാക്കളാണെന്ന് യോഗം കുറ്റപ്പെടുത്തി.
തളങ്കരയില്‍ വീട് കേന്ദ്രീകരിച്ച നടന്ന അനധികൃത മദ്യ വില്‍പനക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവനാളുകളെയും നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുനിസിപ്പല്‍ 26, 30 വാര്‍ഡ് (ജദീദ് റോഡ് ദീനാര്‍ നഗര്‍) മുസ്്‌ലിം ലീഗ് സമ്മേളനം സംയുക്തമായി നടത്താനും തീരുമാനമായി. സി.എം മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. കെ.എം അബ്ദുല്‍ അസീസ്, ഹസൈനാര്‍ ഹാജി തളങ്കര, എം.എസ് അബൂബക്കര്‍, ബി.യു അബ്ദുള്ള, എം.എച്ച് അബ്ദുല്‍ ഖാദര്‍, പി.എ മഹമൂദ്, എ. സക്കരിയ, ഫിറോസ് സൂപ്പര്‍, വി.എം മൊയ്തീന്‍, റഫീഖ് കുന്നില്‍, കെ.എ ലഹാക്, കെ.എ അബ്ദുല്‍ റഹീം, എ. ഷരീഫ്, എന്‍.എ അബ്ദു സഹീദ്, പി.എം അബ്ദുല്‍ ഹമീദ്, മുസ്തഫ കുണ്ടില്‍, സുലൈമാന്‍ കുണ്ടില്‍, അമീര്‍ കുണ്ടില്‍, ഹനീഫ് ദീനാര്‍ നഗര്‍, എം. ഉസ്മാന്‍, കെ.എസ് മുഹമ്മദ് കുഞ്ഞി, പി.എം സമീര്‍, അബ്ദുല്‍ റഷീദ്, കെ.എ ഇസ്മായില്‍, എം.എ സലീം, ഹനീഫ്, അഷ്‌റഫ്, മുഹമ്മദ് നൗഷാദ്, ടി.എം ഫിറോസ്, എന്‍.എ അബ്ദുല്‍ റസാഖ്, ഇ. ഷംസുദ്ദീന്‍ പ്രസംഗിച്ചു.
Post a Comment
0 Comments