Type Here to Get Search Results !

Bottom Ad

ദേശീയപാത വിരുദ്ധസമരം:കണ്ണൂർ കിഴാറ്റൂരിൽ 11 പേരെ സി.പി.എം പുറത്താക്കി

കണ്ണൂര്‍:(www.evisionnews.co) കീഴാറ്റൂരില്‍ ദേശിയപാത വിരുദ്ധ സമരം നടത്തിയ 11 പേര്‍ക്കെതിരെ പാര്‍ട്ടി നടപടി. കിഴാറ്റൂര്‍ സെന്‍ട്രല്‍ ബ്രാഞ്ചിലെ 9 അംഗങ്ങളേയും, കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ച് കമ്മിറ്റിയിലെ രണ്ട് പേരെയുമാണ് സി.പി.എം പുറത്താക്കിയത്.പാര്‍ട്ടി നിലപാടിന് വിരുദ്ധമായി അംഗങ്ങള്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. സമരത്തില്‍ പങ്കെടുത്തതിന് പാര്‍ട്ടി ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ രണ്ട് പേര്‍ മാത്രമാണ് വിശദീകരണം നല്‍കിയത്. ഈ വിശദീകരണവും തൃപ്തികരമല്ലാത്തതിനാലാണ് പുറത്താക്കല്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad