കൊച്ചി (www.evisionnews.co): വിവാദമായ മംഗളം ഫോണ്‍കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രന് എതിരായുള്ള പരാതിയില്‍ മാധ്യമപ്രവര്‍ത്തക ഉറച്ചുനിന്നതോടെ കേസിന്റെ തുടര്‍ നടപടികള്‍ കോടതി മുന്നോട്ട്. കേസിന്റെ കുറ്റപത്രം മാര്‍ച്ച് 17ന് വായിക്കും. ശശീന്ദ്രന്‍ കുറ്റം നിഷേധിച്ചാല്‍ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കും. ചാനല്‍ പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരായ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പരമാവധി മൂന്നുവര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ശശീന്ദ്രന് ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി പ്രഭാകരനാണ് ശശീന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ പ്രതിയായ മുന്‍ മന്ത്രിയെ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
Post a Comment
0 Comments