കാസര്‍കോട്: (www.evisionnews.co)വാഹനാപകടത്തില്‍ പരിക്കേറ്റ ഹോട്ടല്‍ തൊഴിലാളിക്ക് 44ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. ബദിരിയാ നഗര്‍ സിഎം ഹൗസിലെ സി മമ്മുഹാജിയുടെ മകന്‍ മുഹമ്മദ് ഹനീഫിന് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്ബനി നഷ്ടപരിഹാരം നല്‍കണമെന്നാണ് കാസര്‍കോട് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ കോടതി, ജില്ലാ സെക്ഷന്‍സ് ജഡ്ജ് മനോഹര്‍ കിണി വിധിച്ചത്.
നഷ്ടപരിഹാരമായി 36,33,500 രൂപയും കോടതി ചിലവും പലിശയും ഉള്‍പ്പെടെ 44 ലക്ഷം രൂപ നല്‍കാനാണ് വിധി. 2015 ഒക്ടോബര്‍ 16ന് രാവിലെ എട്ടരയോടെ ബംബ്രാണ, ആരിക്കാടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് മുഹമ്മദ് ഹനീഫിന് ഗുരുതരമായി പരിക്കേറ്റത്. പരാതിക്കാരന് വേണ്ടി അഡ്വ എ ഗോപാലന്‍ നായര്‍, അഡ്വ മണിയമ്മ പിപി എന്നിവരാണ് കോടതിയില്‍ ഹാജരായത്.
Post a Comment
0 Comments