Type Here to Get Search Results !

Bottom Ad

മുസ്‌ലിംലീഗ് ജില്ലാ കൗണ്‍സില്‍ യോഗം മാറ്റി വെച്ചു

കണ്ണൂര്‍: (www.evisionnews.co)മുസ്‌ലിംലീഗ് ജില്ലാ കൗണ്‍സില്‍ യോഗം വീണ്ടും മാറ്റി. 12ന് കൗണ്‍സില്‍ യോഗം നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. ഇത് മാറ്റി 13ന് നിലവിലുള്ള കൗണ്‍സിലിന്റെ സമാപനവും 15ന് പുതിയ കൗണ്‍സില്‍ രൂപീകരണവും നടക്കുമെന്ന്  ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍കരീം ചേലേരി അറിയിച്ചു . പി. കുഞ്ഞിമുഹമ്മദ് പ്രസിഡന്റും അബ്ദുള്‍കരീം കരീം ചേലേരി ജനറല്‍ സെക്രട്ടറിയുമായുള്ള നേതൃത്വം തുടർന്നേക്കാനാണ് സാധ്യത. എന്നാല്‍ ഇതിനെതിരെ അഡ്വ. ടി.പി.വി. കാസിമടക്കമുള്ളവര്‍ രംഗത്തുള്ളതായും സൂചനയുണ്ട് .  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണസ്തംഭനമാണെന്നാരോപിച്ച് നാളെ മുസ്‌ലിംലീഗ് നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മുന്നിലും ധര്‍ണ നടത്തുന്നുണ്ട്. ഇതുകൊണ്ടാണ് കൗണ്‍സില്‍ യോഗം മാറ്റിവെച്ചതെന്നാണ് ഔദ്യോഗികമായി നൽകുന്ന വിശദീകരണം. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad