Type Here to Get Search Results !

Bottom Ad

എറണാകുളത്തെ ജലക്ഷാമത്തിന് പരിഹാരമാകുന്നു;കനാലുകള്‍ ഉടന്‍ തുറക്കും

കൊച്ചി:(www.evisionnews.co) എറണാകുളം ജില്ലയുടെ കിഴക്കന്‍മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് ജലസേചന പദ്ധതികളുടെ കനാലുകള്‍ തുറക്കാന്‍ തീരുമാനമായി. പെരിയാര്‍വാലി പദ്ധതിയുടെ കനാലുകള്‍ ജനുവരി 10 നും മൂവാറ്റുപുഴ പദ്ധതിയുടെ കനാലുകള്‍ ജനുവരി 15 നും തുറന്ന് ജലം ഒഴുക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ്. വൈ. സഫീറുള്ള അറിയിച്ചു കനാലുകള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് കളക്ടര്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കനാലുകള്‍ ഉടനെ തുറക്കണമെന്ന് കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad