കാസര്‍കോട് (www.evisionnews.co): ദേശീയ ശുചിത്വദിനം ക്ലീനപ്പ് മൊഗ്രാല്‍ പുത്തൂര്‍ ദിനമായി ആചരിച്ചു. നെഹ്റു യുവ കേന്ദ്രയുമായി ചേര്‍ന്ന് ഡിഫന്‍സ് മൊഗറാണ് ക്ലീനപ്പ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. മൊഗ്രാല്‍ പുത്തൂരും പരിസരങ്ങളും ശുചീകരിക്കാനുള്ള പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. ഡിഫന്‍സ് മൊഗര്‍ സാമൂഹ്യ സേവക വിഭാഗം കണ്‍വീനര്‍ എം.എം മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. സവാദ്, ജാഫര്‍, സറഫുദ്ധീന്‍, അക്കു, റാഷിദ്, മുഹമ്മദ് സംസാരിച്ചു.
Post a Comment
0 Comments