പട്‌ല (www.evisionnews.co): ദേശീയ യുവജന വാരാഘോഷത്തിന്റെ ഭാഗമായുള്ള നൈപുണ്യ വികസന ദിനത്തില്‍ പട്‌ല യൂത്ത് ഫോറം നെഹ്‌റു യുവ കേന്ദ്രയുമായി സഹകരിച്ച് ജി.എച്ച്.എച്ച്.എസ് പട്‌ല ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ എം.എ മജീദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ബിജു മാഷ് അധ്യക്ഷത വഹിച്ചു. സിജി ട്രെയിനര്‍ ഷരീഫ് പൊവ്വല്‍ ക്ലാസിന് നേതൃത്വം നല്‍കി. പി.ടി.എ പ്രസിഡണ്ട് സി.എച്ച് അബൂബക്കര്‍, എസ്.എം.സി ചെയര്‍മാന്‍ കെ.എം സൈദ്, റിജേഷ്, ടി.പി സുബൈര്‍, സി.എ ഷാഫി, സബാഹ്, അനസ്, യൂത്ത് ഫോറം പ്രസിഡണ്ട് എം.എച്ച് ജാസിര്‍, വിദ്യാര്‍ത്ഥിനി സഹല പ്രസംഗിച്ചു.
Post a Comment
0 Comments