Type Here to Get Search Results !

Bottom Ad

മദ്യപസംഘങ്ങള്‍ ഏറ്റുമുട്ടി:കുത്തേറ്റ് ഒരാൾക്ക് ഗുരുതരം

വിഴിഞ്ഞം: (www.evisionnews.co)കോവളത്ത് മദ്യപസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോവളം നീലകണ്ഠ കോളനിയില്‍ അഭിലാഷ് (32) നാണ് പരിക്കേറ്റത്. കത്തികൊണ്ട് ഞെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ അഭിലാഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ ഒന്നോടെ കോവളം പാലസ് ജംഗഷനിലായിരുന്നു സംഭവം. കൂട്ടം ചേര്‍ന്ന് മദ്യപിച്ച ശേഷം സംഘം തമ്മില്‍ തല്ലുകയായിരുന്നുവെന്ന് കോവളം പൊലീസ് അറിയിച്ചു. യുവാവ് അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. ഒളിവില്‍ പോയവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി എസ്‌ഐ അജിത്കുമാര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad