Type Here to Get Search Results !

Bottom Ad

ഗോഡ് സെക്സ് ആന്റ് ട്രൂത്തിനെതിരെ പരാതിയുമായി മഹിള മോര്‍ച്ച


വിജയവാഡ (www.evisionnews.co): രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രമായ ഗോഡ് സെക്സ് ആന്റ് ട്രൂത്തിനെതിരെ പരാതിയുമായി ആന്ധ്രാപ്രദേശില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്ത്. സിനിമ ഇന്ത്യന്‍ ദാമ്പത്യ സമ്പ്രദായത്തെ അപകടപ്പെടുത്തുന്നുവെന്നും യുവാക്കളെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമയുടെ പ്രചാരണവീഡിയോയും സമൂഹത്തിന് തെറ്റായ സന്ദേശമാണ് കൊടുക്കുന്നതെന്നും മഹിളാമോര്‍ച്ച നഗരഘടകം വൈസ് പ്രസിഡന്റ് ശര്‍മിള ഖടൂണ്‍ ആരോപിക്കുന്നു. ഇതു സംബന്ധിച്ച് മഹിളാ മോര്‍ച്ച പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാംഗോപാല്‍ വര്‍മ്മയ്ക്കും സിനിമയിലെ മറ്റ് പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് മഹിളാ മോര്‍ച്ച ആവശ്യപ്പെടുന്നത്.

'ജി.എസ്.ടി.' എന്നു ചുരുക്കപ്പേരിലുള്ള ചിത്രത്തില്‍ അമേരിക്കന്‍ നീലച്ചിത്രനടി മിയ മല്‍കോവയാണ് പ്രധാനവേഷം ചെയ്യുന്നത്. വിമിയോ ചാനലിലൂടെ ജനുവരി 26-ന് ഈ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്. നേരത്തെ ഈ ചിത്രത്തെപ്പറ്റി ആശയമോഷണവും ആരോപിക്കപ്പെട്ടിരുന്നു. തന്റെ നോട്ടുബുക്കില്‍ താന്‍ എഴുതിയിരുന്നത് വര്‍മ കോപ്പിയടിച്ചുവെന്ന് വര്‍മയുടെ 'സര്‍കാര്‍ 3' സിനിമയ്ക്ക് കഥയെഴുതിയ പി. ജയകുമാര്‍ പറയുന്നു. എന്നാല്‍ രാംഗോപാല്‍ വര്‍മ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad