ചെമ്മനാട് (www.evisionnews.co): ചെമ്മനാടിന്റെ അക്ഷരമുത്തശ്ശിയായ ഗവ: യു.പി സ്‌കൂള്‍ ചെമ്മനാട് വെസ്റ്റിന്റെ 117-ാം വാര്‍ഷിക ആഘോഷമായ അക്ഷരക്കടവത്തിന്റെ സമാപന പരിപാടികള്‍ക്ക് 'ചന്ദ്രഗിരിക്കരയില്‍' തുടക്കമായി. പരിപാടികള്‍ 14ന് സമാപിക്കും. പുസ്തകോത്സവം അസി. എജ്യുക്കേഷന്‍ ഓഫീസര്‍ എന്‍. നന്ദികേശനും ലൈബ്രറി പ്രൊജക്്ട് റിട്ട. സൂപ്രണ്ട് ഓഫ് പോലീസ് പി. ഹബീബ് റഹ്്മാനും ഉദ്ഘാടനം ചെയ്തു.
പി. സീതികുഞ്ഞി സ്മാരക ലൈബ്രറി പി. ഹബീബ് റഹ്്മാനും, ഹാജി കെ. അബ്ദുല്ല സ്മാരക ലൈബ്രറി നാസര്‍ കുരികളും സി.പി മാഹിന്‍ സ്മാരക ലൈബ്രറി സി.പി ഗഫൂറും എ.എസ് അബ്ദുല്‍ റഹീം സ്മാരക ലൈബ്രറി ഷരീഫ് കുരിക്കളും കുരിക്കള്‍ ഉമ്മര്‍ സ്മാരക ലൈബ്രറി അബ്ദുല്ല ഗുരുക്കളും സി.എല്‍ മഹമൂദ് സ്മാരക ലൈബ്രറി സി.എല്‍ അബ്ദുല്ലയും ബി.എസ് അബ്ദുല്ല സ്മാരക ലൈബ്രറി ടി.എച്ച് അബ്ദുല്ലയും കുരിക്കള്‍ അബ്ദുല്ല സ്മാരക ലൈബ്രറി മന്‍സൂര്‍ കുരിക്കളും എം.എ ഖാലിദ് സ്മാരക ലൈബ്രറി എം.എ സിദ്ദീഖും സ്മര്‍പ്പിച്ചു.
പി.ടി.എ പ്രസിഡണ്ട് നാസര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സജിത രാമകൃഷ്ണന്‍, ബി.ആര്‍.സി. ട്രെയിനര്‍ ജെ. ജയറാം, പി.ടി.എ വൈസ് പ്രസിഡണ്ട് തമ്പാന്‍ നായര്‍, മുഹമ്മദ് മുസ്തഫ, കെ. അബ്ദുല്‍ റഹ്്മാന്‍, സി.എല്‍. ഹമീദ് പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് സി. പ്രഭാകുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.വി. ലൈല നന്ദിയും പറഞ്ഞു.
Post a Comment
0 Comments