Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് നാലാമത്: ചെമ്മനാട് ജമാഅത്ത് സ്‌കൂളിനിത് അഭിമാന നേട്ടം


ചെമ്മനാട് (www.evisionnews.co): തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ അഭിമാന നേട്ടവുമായി ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍. സംസ്ഥാനതലത്തില്‍ നാലാം സ്ഥാനവും ജില്ലയില്‍ ഒന്നാം സ്ഥാനവുമാണ് ജമാഅത്ത് സ്‌കൂള്‍ സ്വന്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കൂട്ടികള്‍ മത്സരാര്‍ത്ഥികളായ സ്‌കൂള്‍ എന്ന ഖ്യാതിയും ഈ ചെമ്മനാട് സ്‌കൂളിനാണ്. സംസ്ഥാനത്തെ 455 സ്‌കൂളുകളില്‍ 73 പോയിന്റ് സ്വന്തമാക്കിയാണ് നാലാം സ്ഥാനത്തെത്തിയത്. 

ആറു ഗ്രൂപ്പിനങ്ങള്‍ ഉള്‍പ്പെടെ 15 ഇനങ്ങളിലായി 63 കുട്ടികള്‍ മത്സരിച്ചു. ഇതില്‍ 14 ഇനങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കാനായി. ദഫ് മത്സരം, ഒപ്പന, വട്ടപ്പാട്ട്, മൈംഷോ, നാടന്‍ പാട്ട്, വഞ്ചിപ്പാട്ട് എന്നിവയാണ് ഗ്രൂപ്പിനങ്ങള്‍. ഇതില്‍ ദഫ് മത്സരത്തില്‍ കോടതി അപ്പീല്‍വഴിയാണ് സംസ്ഥാനത്തേക്ക് മത്സരിക്കാനെത്തിയത്. 
മാപ്പിളപ്പാട്ട്- ഉര്‍ദു വിഭാഗങ്ങളില്‍ മിന്നുംജയം നേടിയെന്നതാണ് സ്‌കൂളിന്റെ മറ്റൊരു ക്രഡിറ്റ്. ഉര്‍ദു വിഭാഗത്തില്‍ പ്രസംഗം, ഉപന്യാസം, കവിതാരചന എന്നിയിനങ്ങളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി അബ്ദുല്‍ റഹ്്മാന്‍ നസീഫും കഥാരചനയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തബ്ഷീറയും ഏഗ്രേഡ് സ്വന്തമാക്കി.





Post a Comment

0 Comments

Top Post Ad

Below Post Ad