കാസര്‍കോട് (www.evisionnews.co): കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പി- സി.പി.എം കൂട്ടുകെട്ട്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് സാഹിറ മുഹമ്മദ് കുഞ്ഞിക്കെതിരെ ചെന്നിക്കരയില്‍ നിന്നുള്ള പ്രമീളയാണ് മത്സരിച്ചത്. ബി.ജെ.പി കൗണ്‍സിലര്‍മാരുള്ള 12 വാര്‍ഡുകളിലെ പ്രതിനിധികളും സി.പി.എം പ്രതിനിധിയായ പ്രമീളക്ക് വോട്ട് ചെയ്‌തെങ്കിലും 13നെതിരെ 24 വോട്ടുകള്‍ക്ക് സഹീറ വിജയിക്കുകയായിരുന്നു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ സാഹിദ യൂസുഫിനെ വൈസ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് സാഹിദ തെരഞ്ഞെടുക്കപ്പെട്ടത്.
Post a Comment
0 Comments