കൊച്ചി (www.evisionnews.co): കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ നിയമസഭയില്‍ കൈയ്യാങ്കളി നടത്തിയ കേസ് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ നീക്കം. മുഖ്യമന്ത്രി പിണറായി വിജയന് മൂന്‍ എം.എല്‍.എ വി. ശിവന്‍കുട്ടി അപേക്ഷ നല്‍കി. ഇതിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കാനുള്ള നീക്കം നടക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഇടത് എം.എല്‍.എമാര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഇതുസംബന്ധിച്ച എഫ്.ഐ.ആര്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. സ്പീക്കറുടെ ഡയസ് ഉള്‍പ്പെടെ തകര്‍ത്ത സംഭവത്തിലാണ് കെ.ടി ജലീല്‍, വി. ശിവന്‍കുട്ടി, കെ. അജിത്, ഇ.പി ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ സദാശിവാന്‍ എന്നിവരെ പ്രതിചേര്‍ത്തിരിക്കുന്നത്. നേരത്തെ നിയമസഭയിലെ അക്രമങ്ങളെപ്പറ്റി ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
Post a Comment
0 Comments