ചെന്നൈ (www.evisionnews.co): തമിഴ്‌നാട്ടിലെ ഗുട്ക തട്ടിപ്പ് കേസില്‍ ശശികലക്ക് പങ്കുണ്ടെന്ന് സൂചന. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് മുന്‍ അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികലയുടെ വീട്ടില്‍ ഇത് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായി വ്യക്തമാക്കിയത്. മദ്രാസ് ഹൈക്കോടതിയിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്.
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലെ ശശികലയുടെ മുറിയില്‍ നിന്ന് രഹസ്യ കുറിപ്പ് കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ നവംബര്‍ 17ന് നടത്തിയ റെയ്ഡിലാണ് രഹസ്യകുറിപ്പ് കണ്ടെത്തിയതെന്നും ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട് ഡിജിപിയ്ക്കും ജയലളിതയ്ക്കും പ്രത്യേകം രഹസ്യ കത്തുകള്‍ അയച്ചിരുന്നുവെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
Post a Comment
0 Comments