കാസര്‍കോട് (www.evisionnews.co): അബ്കാരി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് വൈദ്യ പരിശോധനക്കായി കൊണ്ടുപോകവെ വാഹനത്തില്‍ പ്രതി മരിച്ചു. കാസര്‍കോട് നീര്‍ച്ചാല്‍ സ്വദേശി നാരായണന്റെ മകന്‍ പ്രകാശനാ (29)ണ് മരിച്ചത്. നേരത്തെയും ഇയാള്‍ പലവിധ കേസുകളിലും അകപ്പെട്ടിട്ടുണ്ടെന്നും മുഴു മദ്യപാനിയായിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സബ് ജയിലില്‍ നിന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രകാശനെ ജയിലധികൃതര്‍ വാഹനത്തില്‍ കയറ്റി കാസര്‍കോട് മെന്റല്‍ ഹെല്‍ത്ത് സെന്ററിലേക്ക് വൈദ്യ പരിശോധനക്കായി കൊണ്ടുപോകവെയാണ് മരണം സംഭവിച്ചത്. കാസര്‍കോട് പൊലീസ്് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. അവിവാഹിതനാണ്.
വൈദ്യ പരിശോധനക്ക് കൊണ്ടുപോകവെ പ്രതി മരിച്ചു
20:25:00
0

Post a Comment
0 Comments