കാഞ്ഞങ്ങാട് വയോധികയുടെ കഴുത്തില്‍ കേബിള്‍ മുറുക്കിയ ശേഷം സ്വര്‍ണവും പണവും മോഷ്ടിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി റിട്ട. നഴ്‌സിങ് സൂപ്രണ്ട് കെ.ജാനകിയാണ് ആക്രമണത്തിന് ഇരയായത്. പത്തു പവനും 3000 രൂപയും മോഷണം പോയി. ഇന്നു പുലര്‍ച്ചെയാണ് സംഭവം.
വേലാശ്വരം സഫ്ദര്‍ ഹാശ്മി ക്ലബ്ബിന് പിന്നിലാണ് ജാനകിയുടെ വീട്. പുലര്‍ച്ചെ പുറത്തിറങ്ങിയപ്പോള്‍ ഒരാള്‍ പിന്നില്‍നിന്നു കഴുത്തില്‍ കേബിള്‍ മുറുക്കുകയായിരുന്നു. പിന്നീട് ഒന്നും ഓര്‍മയില്ലെന്ന് ഇവര്‍ പറയുന്നു. ജാനകിയെ കാണാതെ ഭര്‍ത്താവ് വേലായുധന്‍ അന്വേഷിച്ചപ്പോഴാണ് ബോധരഹിതയായി കിടക്കുന്നതു കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കഴുത്തിനു പരുക്കേറ്റ ജാനകി ചികില്‍സയിലാണ്.
Post a Comment
0 Comments