Type Here to Get Search Results !

Bottom Ad

കോൺഗ്രസ് പ്രവർത്തകന്റെ മരണം കൊലപാതകമെന്ന് വെളിപ്പെടുത്തിയ സി.പി.എം നേതാവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കാസർകോട് :(www.evisionnews.co)കോൺഗ്രസ് പ്രവർത്തകന്റെ മരണം കൊലപാതകമെന്ന് വെളിപ്പെടുത്തിയ സി.പി.എം നേതാവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു,  ബന്തടുക്കയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന വിശ്വനാഥ ഗൗഡയുടെ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തിയ സി.പി.എം. ഏരിയാ സെക്രട്ടറി സി.ബാലനെയാണ്  ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്  .സി .പി.ഐ.എം ജില്ലാ സമ്മേളന പൊതുചര്‍ച്ചക്കിടെയാണ് ഏരിയ സെക്രട്ടറി വിവാദ പരാമര്‍ശം നടത്തിയത്. ക്രൈം ബ്രാഞ്ച്  സി.ഐ എം.കെ ഭരതന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്  .മരണം കൊലപാതകമാണെന്നും കേസ്സ് കൃത്യമായി അന്വേഷിച്ചാല്‍ സി പി .ഐ യില്‍ ചേര്‍ന്ന ഗോപാലനടക്കം പ്രതികളാകുമെന്നായിരുന്നു സമ്മേളന ചര്‍ച്ചക്കിടെ ബാലന്റെ ആരോപണം.2001 മാര്‍ച്ച്‌ ഒന്‍പതിനായിരുന്നു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിരുന്ന വിശ്വനാഥ ഗൗഡ വെടിയേറ്റ് മരിച്ചത് .

ആത്മഹത്യയാണെന്ന് പറഞ്ഞ് പോലീസ് തളളിയ കേസ്സാണ് പുതിയ വെളിപ്പെടുത്തലോടെ വീണ്ടും ചര്‍ച്ചയായത് .ഇതിനിടയില്‍ സംഭവത്തില്‍ സി.ബാലന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്സ് നേതൃത്വം .ഇതിന്റെ ഭാഗമായി എം.എം ഹസ്സന്‍ ,രമേശ് ചെന്നിത്തല ,ഉമ്മന്‍ ചാണ്ടി എന്നിവരുമായി ജില്ലയിലെ നേതാക്കള്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്.സംഭവം ജില്ലയിലെ രാഷ്ട്രീയ രംഗത്ത് വലിയൊരു ചർച്ചയ്‌ക്കാണ്‌ തിരി കൊളുത്തിയിരിക്കുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad