തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ബസ് ഉടമകള്‍ സെക്രേട്ടറിയറ്റ് നടയില്‍ നിരാഹാരസമരം നടത്തിയിരുന്നു.
മിനിമം ചാര്‍ജ് 10 രൂപയും കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയുമാക്കുക, 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പുതുക്കിനല്‍കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയായും നിലവിലെ നിരക്കിന്റെ 50 ശതമാനമായും പുനര്‍നിര്‍ണയിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.
Post a Comment
0 Comments