കാഞ്ഞങ്ങാട് (www.evisionnews.co): ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷനും കാഞ്ഞങ്ങാട് ഹനുമാന്‍ ജിംനേഷ്യവും സംയുക്തമായി 2017-18 വര്‍ഷത്തെ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് പത്തിന് കാഞ്ഞങ്ങാട് ടൗണ്‍ ഹാള്‍ പരിസരത്ത് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് അഞ്ചുമണിക്ക് എം.കെ വിനോദ് കുമാറിന്റെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്യും.
അര്‍ജുന അവാര്‍ഡ് ജേതാവും സൗത്ത് ഇന്ത്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യനുമായ ടി.വി പോളി മുഖ്യാതിഥിയായിരിക്കും. സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗത്തിലാണ് മത്സരം നടക്കുക. മൂന്നുവിഭാഗങ്ങളിലും മിസ്റ്റര്‍ കാസര്‍കോടിനെ തെരഞ്ഞെടുക്കും. ജേതാക്കള്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപ ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. കേരള സ്‌പോര്‍ട്സ് കൗണ്‍സിലിന്റെയും കേരള ഒളിമ്പിക്സ് അസോസിയേഷന്റെയും അംഗീകാരത്തോ ടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം.കെ വിനോദ് കുമാര്‍, ബാബു കുന്നത്ത്, ഉദയകുമാര്‍, രാജന്‍ എക്കാല്‍, നാരായണന്‍ ജിം പങ്കെടുത്തു.
Post a Comment
0 Comments