മുംബൈ ഞായറാഴ്ചകളില്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണുകളില്‍ നല്‍കി വന്നിരുന്ന 24 മണിക്കൂര്‍ സൗജന്യ കോള്‍ സേവനം നിര്‍ത്തുന്നു. ഫെബ്രുവരി ഒന്നു മുതലാണ് ഓഫര്‍ അവസാനിപ്പിക്കുന്നത്. ഇതനുസരിച്ചു ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച മുതല്‍ സേവനം ലഭ്യമാകില്ല.
ലാന്‍ഡ്‌ഫോണുകളുടെ പ്രചാരം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി നടപ്പാക്കിയ പദ്ധതിയാണ് പിന്‍വലിക്കുന്നത്. നേരത്തെ രാത്രികാലങ്ങളില്‍ നല്‍കി വന്നിരുന്ന സൗജന്യ കോള്‍ സേവനത്തിന്റെ സമയപരിധിയിലും കുറവു വരുത്തിയിരുന്നു. ഞായറാഴ്ചകളില്‍ 24 മണിക്കൂര്‍ സൗജന്യമായി വിളിക്കുന്ന ഓഫര്‍ ഒഴിവാക്കുമ്പോഴും രാത്രിയില്‍ ലഭിക്കുന്ന നൈറ്റ് ഓഫര്‍ ലഭ്യമാകുമെന്നാണു ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുന്നത്.
രാത്രി 10.30 മുതല്‍ രാവിലെ ആറുവരെയാണു രാജ്യത്തെ ഏതു നെറ്റ്വര്‍ക്കുകളിലേക്കും സൗജന്യമായി വിളിക്കാന്‍ സാധിക്കുന്നത്. ജനുവരി ഒന്നിനു തന്നെ ഹിമാചല്‍ പ്രദേശ് സര്‍ക്കിളില്‍ ഞായറാഴ്ചകളിലെ 24 മണിക്കൂര്‍ സൗജന്യ കോള്‍ ഓഫര്‍ പിന്‍വലിച്ചിരുന്നു.
Post a Comment
0 Comments