സന്നിധാനം:(www.evisionnews.co) കഴിഞ്ഞ ദിവസം രാത്രി സന്നിധാനത്തേക്ക് ബോംബുമായി ഒരു സംഘം കയറിയിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഹൊസൂര്‍ സ്വദേശി തിമ്മരാജിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിളിച്ചയാള്‍ ഒരു ഫോണ്‍ നമ്ബരും പൊലീസിന് നല്‍കിയിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്ത ആളില്‍ നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴ്ഞ്ഞില്ല.
ചോദ്യം ചെയ്യലില്‍ തിമ്മരാജ് നല്‍കിയ മൊഴി തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ അച്ഛന്‍ വിളിച്ചതാണെന്നാണ്. അച്ഛന്റെ രണ്ടാം വിവാഹത്തിന് ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയതും മൊഴിയില്‍ പറഞ്ഞു. കൂടുത്തല്‍ അന്വേഷണങ്ങള്‍ക്കായി പമ്പ എസ്‌ഐയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം ഹൊസൂരിലേക്ക് തിരിച്ചിട്ടുണ്ട്. മകര വിളക്ക് അടുത്ത സാഹചര്യത്തില്‍ ജനബാഹുല്യം കാരണം സുരക്ഷ കൂടുതല്‍ കര്ശനമാക്കിയിരിക്കുകയാണ് പോലീസ്.
Post a Comment
0 Comments