കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സ്വദേശിയായ വ്യാപാരി നേതാവ് ഗോവയില്‍ മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കാസകോട് ജില്ലാ സെക്രട്ടറിയും കോട്ടച്ചേരിയിലെ പ്രണവം സ്റ്റുഡിയോ ഉടമയുമായ ചെമ്മട്ടംവയല്‍ പൈരടുക്കത്തെ പ്രണവം അശോകനാ (50)ണ് മരിച്ചത്.
വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ഗോവ, ഡല്‍ഹി യാത്രക്ക് പുറപ്പെട്ടതായിരുന്നു അശോകന്‍. ഇതിനിടെയാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച്ചയാണ് വ്യാപാരികള്‍ കുടുംബസമേതം യാത്ര പുറപ്പെട്ടത്. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് വൈസ് പ്രസിഡണ്ടായിരുന്നു. ഭാര്യ: മിനി. മക്കള്‍: അരുണ്‍ (എഞ്ചിനീയര്‍), അരവിന്ദ് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: നാരായണി, കുഞ്ഞിരാമന്‍ (ജനതാദള്‍-യു ജില്ലാ ട്രഷറര്‍), തമ്പായി. പരേതയായ നന്ദിനി.
Post a Comment
0 Comments