മേരിലാന്‍ഡ് : മനുഷ്യജീവിതങ്ങളെ കാര്‍ന്നുതിന്നുന്ന കാന്‍സറിനെതിരായ ഗവേഷണത്തില്‍ വലിയ വഴിത്തിരിവ്. അത്യാധുനിക രക്തപരിശോധനയിലൂടെ എട്ടു തരം കാന്‍സറുകള്‍ വളരെ നേരത്തേ കണ്ടെത്താനാകുമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. വരുംവര്‍ഷങ്ങളില്‍ പുതിയ രക്തപരിശോധനാ സംവിധാനം പൊതുജനത്തിനു ലഭ്യമായിത്തുടങ്ങും.
യുഎസിലെ ഗവേഷണ സര്‍വകലാശാലയായ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ നേതൃത്വത്തിലാണു പ്രതീക്ഷയേകുന്ന കണ്ടുപിടുത്തം. യുഎസ്, ഓസ്‌ട്രേലിയ രാജ്യങ്ങളിലെ ഗവേഷകസംഘം 1000 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചു. ഗര്‍ഭപാത്രം, കരള്‍, പാന്‍ക്രിയാസ്, അന്നനാളം, കുടല്‍, ശ്വാസകോശം, സ്തനം എന്നിവിടങ്ങളിലെ കാന്‍സറാണ് രക്തപരിശോധനയിലൂടെ കണ്ടുപിടിക്കാനാവുക.
Post a Comment
0 Comments