തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനി കോട്ടുകാല്‍ എ പ്രഭാകരന്‍ നായര്‍ അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. കേന്ദ്ര സര്‍ക്കാര്‍ താമ്രപത്രം നല്‍കി ആദരിച്ചിട്ടുണ്ട്.രണ്ട് തവണ അതിയന്നൂര്‍ ബ്ലോക്ക് പ്രസിഡന്റും നാല് തവണ കോട്ടുകാല്‍ പഞ്ചായത്ത് പ്രസിഡന്റുമായി സേവനം അനുഷ്ഠിച്ചു. കോട്ടുകാല്‍ സര്‍വീസ് സഹകരണ ബാങ്ക് , കോട്ടുകാല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ , ആശുപത്രി തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്.
സ്വാതന്ത്ര്യ സമര സേനാനി എ പ്രഭാകരന്‍ നായര്‍ അന്തരിച്ചു
14:57:00
0
Tags
Post a Comment
0 Comments