Type Here to Get Search Results !

Bottom Ad

കോടിയേരിയുടെ വീട്ടില്‍ ശത്രുദോഷ പരിഹാര പൂജ; തെളിവുകളുമായി ബിജെപി മുഖപത്രം

Image result for kodiyeri balakrishnan hdതലശ്ശേരി:(www.evisionnews.co) സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജന്മനാട്ടിലെ വീട്ടില്‍ ശത്രുദോഷ പരിഹാരത്തിന് പൂജ നടത്തിയെന്ന് ജന്മഭൂമി പത്രത്തിന്റെ റിപ്പോര്‍ട്ട്. തലശേരി പപ്പന്റപീടികയിലെ മെട്ടേമ്മല്‍ വീട്ടില്‍ ഡിസംബര്‍ നാലു മുതല്‍ എട്ടുവരെ ശത്രുദോഷ പരിഹാര പൂജ നടന്നെന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.പൂജയില്‍ പങ്കെടുക്കാന്‍ കോടിയേരി വീട്ടിലെത്തിയതായും പത്രം ആരോപിക്കുന്നു. ജ്യോത്സ്യരുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നുവത്രെ  പൂജ.
കോടിയേരിയുടെ വീടിന് സമീപത്തെ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്ര ചിറയില്‍ അപരിചിതരായ ചില ബ്രാഹ്മണര്‍ കുളിക്കുന്നത് കണ്ടപ്പോഴാണ് രഹസ്യമായി നടന്ന പൂജാ കര്‍മ്മത്തെ കുറിച്ച്‌ സൂചന ലഭിച്ചതെന്നും പത്രം പറയുന്നു. കൈമുക്ക് ശ്രീധരന്‍ നമ്ബൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃശൂര്‍ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. തൊട്ടടുത്ത വീട്ടുകാരെ താല്‍ക്കാലികമായി ഒഴിപ്പിച്ച്‌ പൂജയ്ക്ക് വന്ന സ്വാമിമാര്‍ക്ക് താമസ സൗകര്യമൊരുക്കിയെന്നും പത്രത്തിൽ വിശദീകരിക്കുന്നു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad