Type Here to Get Search Results !

Bottom Ad

ഹ്യൂമേട്ടന് ഹാട്രിക്ക്; ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം


ഡൽഹി:(www.evisionnews.co)ഇയാൻ ഹ്യൂം കളിക്കളത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ സീസണിൽ  കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യത്തെ ആധികാരിക ജയം  സ്വന്തമാക്കി.ഹ്യൂം നേടിയ ഹാട്രിക് ഗോളിന് ഡൽഹി ഡൈനാമോസിനെ കേരളം തകർത്തു വിടുകയായിരുന്നു.ഡൽഹിയിൽ നടന്ന മത്സരത്തിൽ ഡേവിഡ് ജെയിംസ് എന്ന അമരക്കാരന്റെ മികവിൽ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ  വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു.12-ാം മി​നി​റ്റി​ല്‍  ഹ്യൂ​മി​ലൂ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സാ​ണ് ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. ക​റേ​ജ് പെ​കൂ​സ​ണി​ന്‍റെ പാ​സ് ഹ്യൂം ​ഗോ​ളി​ലേ​ക്കു ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. സീ​സ​ണി​ലെ ഹ്യൂ​മി​ന്‍റെ ആ​ദ്യ ഗോ​ളാ​യി​രു​ന്നു ഇ​ത്. ബ്ലാ​സ്റ്റേ​ഴ്സ് തു​ട​ര്‍​ന്നും മു​ന്നേ​റ്റ​ങ്ങ​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ള്‍ മാ​ത്രം അ​ക​ന്നു​നി​ന്നു. സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ സ​മ​നി​ല​യ്ക്കാ​യു​ള്ള ഡ​ല്‍​ഹി​യു​ടെ ശ്ര​മ​ങ്ങ​ള്‍ ഇതിനിടെ ഉൗ​ര്‍​ജി​ത​മാ​യി തു​ട​ര്‍​ന്നു. അ​വ​ര്‍​ക്ക് ഇ​തി​ന്‍റെ ഫ​ലം ല​ഭി​ക്കു​ക​യും ചെ​യ്തു. 44-ാം മി​നി​റ്റി​ല്‍ പ്രീ​തം കോ​ട്ടാ​ലി​ന്‍റെ ഫ്രീ​കി​ക്ക് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വ​ല​യി​ലേ​ക്കു വ​ള​ഞ്ഞു​ക​യ​റി. ആ​ദ്യ ഗോ​ള്‍ നേ​ടി​യ​തി​നു പി​ന്നാ​ലെ ബ്ലാ​സ്റ്റേ​ഴ്സ് ബെ​ര്‍​ബ​റ്റോ​വി​നെ പി​ന്‍​വ​ലി​ച്ച്‌ യു​വ​താ​രം സി​ഫ്നി​യോ​സി​നെ ഇ​റ​ക്കി​യി​രു​ന്നു. ഇത് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിന് മൂർച്ച കൂട്ടി.പിന്നീടാണ് തുടരെ തുടരെ ഹ്യുമിന്റെ ബൂട്ടിൽ നിന്ന് രണ്ട് ഗോളുകൾ പിറന്നത്.മത്സര വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് സീസണിൽ തങ്ങളുടെ പ്രതാപം തിരിച്ചു പിടിച്ചിരിക്കുകയാണ്. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad