കാസർകോട് : (www.evisionnews.co)വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നു. കാസർകോട് നെല്ലിക്കുന്ന് ,പെരിയ ,നീലേശ്വരം ചെറുവത്തൂര്‍, കൊളവയല്‍ ഭാഗങ്ങളിലാണ് ഭീതി പരത്തി ജനല്‍ ഗ്ലാസുകളില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടെത്തിയത്. കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘമാണ് ഇത്തരത്തില്‍ അടയാളങ്ങള്‍ രേഖപെടുത്തുന്നതെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത് .സോഷ്യല്‍ മീഡിയ വഴി ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് വിദേശത്തുള്ള കുടുംബാംഗങ്ങളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. അപരിചതരായ ആള്‍ക്കാരെ കണ്ടാല്‍ പോലിസില്‍ ഉടന്‍ തന്നെ വിവരമറിയക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.സംഭവത്തിൽ പോലീസ് ഊർജിതമായ അന്വേഷണമാണ് നടത്തുന്നത്.
Post a Comment
0 Comments