തിരുവനന്തപുരം (www.evisionnews.co): ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളമുള്‍പ്പെടെ എട്ടുസംസ്ഥാനങ്ങളില്‍ ബിജെപി പുനഃസംഘടനയ്ക്ക് തയാറെടുക്കുന്നു. ഫെബ്രുവരിയില്‍ പുതിയ സംസ്ഥാന അധ്യക്ഷന്മാരെയും ദേശീയ ഭാരവാഹികളെയും പ്രഖ്യാപിക്കാനായി നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മുതിര്‍ന്ന നേതാവ് പി.കെ കൃഷ്ണദാസിനെ വീണ്ടും സംസ്ഥാന അധ്യക്ഷ പദവിയില്‍ പരിഗണിക്കുന്നതില്‍ ആര്‍എസ്എസ് ഘടകം യോജിപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, പി.എസ് ശ്രീധരന്‍പിള്ള എന്നിവരും സംസ്ഥാന അധ്യക്ഷ പദവിയില്‍ പരിഗണിക്കപ്പെടാനും സൂചനയുണ്ട്.
കേരളത്തിന് ഒരു കേന്ദ്രമന്ത്രി കൂടി വേണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം ഉന്നയിച്ചിട്ടുണ്ട്. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം സംസ്ഥാന ബിജെപിയില്‍ കാര്യമായ ആവേശം ഉയര്‍ത്തിയിട്ടില്ലെന്ന അഭിപ്രായമാണ് പ്രധാന നേതാക്കള്‍ക്ക് ഉള്ളത്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച 15ല്‍ നിന്ന് ഒന്‍പത് ശതമാനത്തിലേക്കു താഴുന്നതായി ഒരു ദേശീയ ചാനലിന്റെ സര്‍വേ ഫലം ഗൗരവമായാണ് കേന്ദ്ര നേതൃത്വം എടുത്തിരിക്കുന്നത്. മറ്റു പാര്‍ട്ടികളില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരാനും ശ്രമം നടക്കുന്നതായാണ് ബിജെപി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
Post a Comment
0 Comments