ന്യൂഡല്‍ഹി (www.evisionnews.co): ദുബൈയില്‍ 13കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ബിനോയ് കോടിയേരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എന്‍ഫോഴ്സമെന്റിനെ സമീപിച്ചു. ബിജെപി നേതാവ് എ.എന്‍ രാധകൃഷ്ണനാണ് ബിനോയ് കോടിയേരിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും എ എന്‍ രാധകൃഷ്ണന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടര്‍ക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
ദുബൈയില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കോടിയേരി ബാലകൃഷണന്റെ മകനെതിരെ പരാതി. ദുബൈയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കോടിയേരിയുടെ മൂത്തമകനായ ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. കോടിയേരിയുടെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ബിനോയ് ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബൈ പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണു കമ്പനി വൃത്തങ്ങള്‍ പറയുന്നത്.
Post a Comment
0 Comments