Type Here to Get Search Results !

Bottom Ad

ഫണ്ട് വിനിയോഗത്തിലെ ട്രഷറി നിയന്ത്രണം ഭരണഘടനാ വിരുദ്ധം: ബിജെപി

കാRelated imageസര്‍കോട്: (www.evisionnews.co)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗത്തിനേര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി ജനപ്രതിനിധി യോഗം കുറ്റപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന പ്രകാരമാണ് ഫണ്ടനുവദിക്കുന്നത്. സംസ്ഥാന ധനകാര്യകമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് ബജറ്റിലൂടെ അനുവദിക്കുന്ന പണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതാണ്. അതനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുന്ന ബില്ലുകള്‍ അനുസരിച്ചുള്ള പണം കൈമാറാതെ നില്‍ക്കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തിന്‍മേല്‍ സംസ്ഥന സര്‍ക്കാര്‍ നടത്തുന്ന കൈകടത്തലാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.
എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് രുപാറാണി ആര്‍ ഭട്ട് പ്രമേയമവതരിപ്പിച്ചു. ബെള്ളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.ലത, കാറഡുക്ക, പഞ്ചായത്ത് പ്രസിഡണ്ട് ജി.സ്വപ്‌ന, വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണന്‍, മധൂര്‍, കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ ദിവാകരാചാര്യ, ദാമോദരന്‍ തുടങ്ങിയവര്‍ പ്രമേയത്തെ പിന്താങ്ങി. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. യോഗം സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ സ്വാഗതവും ശൈലജ ഭട്ട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad