Type Here to Get Search Results !

Bottom Ad

പുതപ്പ് വിതരണ ചടങ്ങിൽ ബിജെപി നേതാക്കൾ ചേരി തിരിഞ്ഞു ഏറ്റുമുട്ടി

ലക്നൗ: (www.evisionnews.co)ഉത്തര്‍പ്രദേശില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പുതപ്പുകള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ ബിജെപി നേതാക്കളുടെ തമ്മിലടി. മഹോലി എംഎല്‍എ ശശാങ്ക് ത്രിവേദിയും ലോക്സഭാ എംപി രേഖാ വര്‍മ്മയുമാണ് തമ്മിലടിച്ചത്.


പുതപ്പുകള്‍ കൈമാറുന്നതിന്റെ ഫോട്ടോയെടുക്കുമെന്നതിനാല്‍ ആര് കൈമാറണം എന്ന വിഷയത്തെച്ചൊല്ലിയാണ് തര്‍ക്കവും തമ്മിലടിയും നടന്നത്. ആരാദ്യം പുതപ്പ് നല്‍കും എന്ന കാര്യത്തിലും ബിജെപി എംഎല്‍എയും ബിജെപി എംപിയും തമ്മില്‍ ഉശിരന്‍ വാക്പോര് നടത്തി.


എംഎല്‍എ ശശാങ്ക് ത്രിവേദിയുടെ അനുയായികളില്‍ ഒരാളോട് എംപിയായ രേഖാ വര്‍മ്മ തട്ടിക്കയറിയതാണ് പ്രശ്നങ്ങളുടെ തുടക്കം. നീ നിന്റെ സ്ഥാനത്ത് നിന്നാല്‍ മതി എന്ന് രേഖാ വര്‍മ്മ പറഞ്ഞതോടെ അനുയായികള്‍ തമ്മിലായി പിന്നീടുള്ള തര്‍ക്കം.


തര്‍ക്കം മുറുകിയതോടെ പുതപ്പ് വിതരണം അനിശ്ചിതത്വത്തിലായി. ഇതിനിടെ കാലില്‍ക്കിടന്ന ചെരുപ്പൂരി രേഖാവര്‍മ്മ എംഎല്‍എ യുടെ അനുയായികളിലൊരാളെ തല്ലാനോങ്ങുകയും ചെയ്തു. കൈയെത്താതിരുന്നതിനാല്‍ അനുയായി തല്ല് കൊള്ളാതെ രക്ഷപ്പെട്ടു.




വാക്കുതര്‍ക്കം വര്‍ദ്ധിച്ച്‌ അനുയായികള്‍ തമ്മിലടിച്ചതോടെ സഹായച്ചടങ്ങ് കലാപവേദിയായി. പൊലീസുകാരും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും നോക്കിനില്‍ക്കെയാണ് ബിജെപി നേതാക്കളുടെ

തമ്മിലടി. ഉന്തും തള്ളും നടക്കുന്നതിനിടെ പൊലീസുകാരിലൊരാള്‍ക്ക് അടി കിട്ടുകയും ചെയ്തു.




ഒടുവില്‍ പൊലീസ് മേധാവി സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും ആരും പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് മേധാവി പ്രതികരിച്ചു. രംഗം ശാന്തമായതിനു ശേഷം പുതപ്പുവിതരണം പൂര്‍ത്തിയാക്കി.




കൊടുംശൈത്യത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിരവധിപേര്‍ മരിച്ചതിനെത്തുടര്‍ന്നാണ് സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പുതപ്പുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ പാവപ്പെട്ടവര്‍ക്കായി നടത്തിയ സഹായച്ചടങ്ങ് നേതാക്കന്മാരുടെ പ്രശസ്തി തെളിയിക്കാനുള്ള അവസരമായി കണ്ടതോടെയാണ് പരിപാടിയില്‍ തമ്മിലടി നടന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad