പള്ളങ്കോട് (www.evisionnews.co): അല്‍നൂര്‍ വെല്‍ഫയര്‍ ആന്റ് ചാരിറ്റി പള്ളങ്കോടിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചുനല്‍കുന്ന ബൈത്തുന്നൂര്‍ പദ്ധതിയില്‍ രണ്ടാമത്തെ വീടിന് കുറ്റിയടിച്ചു. പള്ളങ്കോട് ജാറത്തില്‍ നിര്‍മിക്കുന്ന വീടിന് പ്രമുഖ പ്രഭാഷകന്‍ ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരമാണ് കുറ്റിയടിച്ചത്.
നാട്ടിലെ പാവങ്ങള്‍ക്ക് വേണ്ടി വീടു നിര്‍മിച്ചുനല്‍കുക എന്ന ഉദ്ദേശത്തോടെയാണ് അല്‍നൂര്‍ ചാരിറ്റിക്ക് തുടക്കംകുറിച്ചത്. കഴിഞ്ഞ വര്‍ഷമാണ് പദ്ധതിയില്‍ ആദ്യവീടു നിര്‍മിച്ചുനല്‍കിയത്.
ചടങ്ങില്‍ ചാരിറ്റി ചെയര്‍മാന്‍ തസ്ലിം സി.വൈ, പഞ്ചായത്തംഗം എ. ഷുഹൈബ്, സി.കെ ഷബീര്‍, എം യൂസഫ് ഹാജി, ഇബ്രാഹിം ഖത്തര്‍, എ.കെ അബ്ദുല്ലക്കുഞ്ഞി, എ.ആര്‍ ബീരാന്‍, അബ്ദുല്ല ഹാജി തൈവളപ്പ്, കെ.എ യൂസഫ്, കെ.പി അഹമ്മദ് ഹാജി, പി. അഹമ്മദ് ഹാജി, സി.കെ സവാദ് സംബന്ധിച്ചു.
Post a Comment
0 Comments