തിരുവനന്തപുരം: (www.evisionnews.co)സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണങ്ങള്‍ക്ക് പാര്‍ട്ടി വിശദീകരണം നൽകിയേക്കും . രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ധാരണയായത്. ഇതുസംബന്ധിച്ച വൈകുന്നേരത്തോടെ സി.പി.എം വിശദീകരണം നല്‍കുമെന്നാണ് സൂചന.
ആരോപണങ്ങളെ സംബന്ധിച്ച സംസ്ഥാന സെക്രട്ടറിയേറ്റില്‍ കോടിയേരി പ്രസ്താവന നടത്തി. മകനെതിരെ കേസുകളൊന്നും നിലവിലില്ല. പ്രശ്നം നേരത്തെ ഒത്തുതീര്‍ന്നതാണ്. തെന്റ മകന് ദുബൈയില്‍ പോവാന്‍ തടസമില്ലെന്നും കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിച്ചു.
ബിനോയ് കോടിയേരി ദുബൈയില്‍ 13 കോടിയുടെ പണം തട്ടിപ്പ് നടത്തിയെന്ന് പരാതിയുമായി വിദേശ കമ്ബനിയാണ് രംഗത്തെത്തിയത്. ദുബൈയിലെ ജാസ് ടൂറിസം എല്‍.എല്‍.സി എന്ന കമ്ബനി ഉടമ യു.എ.ഇ സ്വദേശി ഹസന് ഇസ്മാഇൗല് അബ്ദുല്ല അല്‍മര്‍സൂക്കിയുടേതാണ് പരാതി
Post a Comment
0 Comments