ന്യൂഡല്‍ഹി (www.evisionnews.co): മുത്തലാഖ് ബില്‍ പാസാക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേന്ദ്ര ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മുത്തലാഖ് ബില്‍ ഈ സമ്മേളനത്തില്‍ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മുസ്ലിം വനിതകളുടെ മുന്നേറ്റത്തിനാണ് ബില്‍ ലക്ഷ്യമിടുന്നു.
പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിനു 2018 നിര്‍ണായകമാണ്. ഇതിനു വേണ്ടി സ്വയം സഹായ സംഘങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ജലസേചന സൗകര്യങ്ങള്‍ വികസിപ്പിക്കും. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് പ്രത്യേക കരുതല്‍ നല്‍കുന്ന പദ്ധതികള്‍ ആവ്ഷികരിക്കും.അടല്‍പെന്‍ഷന്‍ സ്‌കീം 80 ലക്ഷങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടതായും രാഷ്ട്രപതി പറഞ്ഞു.
Post a Comment
0 Comments