പാലക്കാട് (www.evisionnews.co): സി.പി.എം നേതാക്കളെപറ്റി മിണ്ടിയാല്‍ വി.ടി ബല്‍റാം എം.എല്‍.എയുടെ നാവു പിഴുതെടുക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രന്‍. വി.എസ് അച്യുതാനന്ദനെതിരെ അസംബ്ലിയില്‍ നാവുയര്‍ത്താന്‍ ബല്‍റാമിന് ധൈര്യമുണ്ടോ എന്നും ചന്ദ്രന്‍ വെല്ലുവിളിച്ചു. മറ്റുള്ളവരെ തെറി പറയുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും ചന്ദ്രന്‍ വ്യക്തമാക്കി.
ബല്‍റാമിനെ കൊണ്ട് മാപ്പു പറയിപ്പിക്കലല്ല സി.പി.എമ്മിന്റെ ലക്ഷ്യമെന്ന് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍ പ്രതികരിച്ചു. ബല്‍റാം വേണമെങ്കില്‍ മാപ്പു പറയട്ടെ. ബല്‍റാം തെറ്റുകാരനാണോയെന്ന് തൃത്താലയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളേക്കാള്‍ സി.പി.എം അണികള്‍ മണ്‍മറഞ്ഞ പാര്‍ട്ടി നേതാക്കളെ സ്‌നേഹിക്കുന്നു.&ിയുെ;അവരെ ആക്ഷേപിച്ചാല്‍ ഞങ്ങള്‍ പ്രതികരിക്കും. സമാധാനപരമായി പ്രതികരിക്കും. തണ്ടു പറഞ്ഞ് രക്ഷപ്പെടാമെന്ന് ബല്‍റാം കരുതേണ്ട. ബല്‍റാം പോകുന്നിടത്തെല്ലാം അമ്മമാര്‍ ചൂലുമായെത്തുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.
ബല്‍റാമിനെതിരായ സമരം തുടരും. എം.എല്‍.എ എന്ന നിലയില്‍ ബല്‍റാം പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കു മുമ്പിലും പ്രതിഷേധമുണ്ടാകും. തൃത്താല മണ്ഡലത്തിലെ ഒരു പരിപാടിയിലും ബല്‍റാമിനോട് സഹകരിക്കില്ല. മന്ത്രിമാര്‍ ഉള്‍പ്പടെ ബല്‍റാമിന്റെ ചടങ്ങുകള്‍ ബഹിഷ്‌കരിക്കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.
Post a Comment
0 Comments