Type Here to Get Search Results !

Bottom Ad

മതസൗഹാർദ സന്ദേശം നൽകി അയ്യപ്പ ഭക്തർ മുസ്ലിം പള്ളിപരിസരത്ത്‌ ഒത്തു കൂടി


ബദിയടുക്ക:(www.evisionnews.co)മതസൗഹാർദ സന്ദേശം നൽകി  അയ്യപ്പഭക്തർ മുസ്ലിംപള്ളി പരിസരത്ത് വിശ്രമത്തിനും ഭക്ഷണം പാകം ചെയ്യാനും ഒത്തുകൂടി. കർണാടക തുംകൂറിൽ നിന്നും മിനി ബസ്സിൽ ശബരിമലയിലേക്ക് പോകുന്നതിനിടെ  30 ഓളം അയ്യപ്പഭക്തരാണ് ബീജന്തടുക്ക ജുമാമസ്ജിദ് പരിസരത്ത്  മണിക്കൂറോളം വിശ്രമിച്ചത്.ഇവരെ സ്വാഗതം ചെയ്യാനും വെള്ളവും ഭക്ഷണം പാകം ചെയ്യാനും സൗകര്യം ചെയ്ത്  മഹല്ല് ഭാരവാഹികൾ അടക്കമുള്ളവർ രംഗത്ത് വന്നു. ഭക്ഷണങ്ങൾ പാകം  ചെയ്ത് കഴിച്ചാണ്   അയ്യപ്പഭക്തർ യാത്രതിരിച്ചത്. ഇത്തരത്തിലുള്ള  സൗഹാർദ്ദ  സന്ദേശം കൂടി യാത്രയിലുടനീളം ഉണ്ടാകുമെന്ന് അവർ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad