തിരുവനന്തപുരം (www.evisionnews.co): ബാര്‍കോഴ വിവാദങ്ങള്‍ക്ക് അവസാനമിടാന്‍ വിജിലന്‍സ്. ബാര്‍കോഴയിലെ വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി നല്‍കിയ ഹര്‍ജി പരിഗണിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. മാണിക്കെതിരെ കൃത്യമായ തെളിവുകളില്ലെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.
കേസിന്റെ അന്തിമ റിപ്പോര്‍ട്ട് 15 ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ അറിയിച്ചു. മാണി വിഷയത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി വിജിലന്‍സിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
കേസില്‍ മാണിക്കെതിരെ സാഹചര്യത്തെളിവുകള്‍ ഇല്ലെന്ന് വിജിലന്‍സ് നേരത്തേ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ബാര്‍കോഴക്കേസ് അവസാനിക്കുമെന്നാണ് സൂചന. വിജിലന്‍സ് പ്രത്യേക സംഘമാണ് ബാര്‍കോഴവിവാദവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചിരുന്നത്.
Post a Comment
0 Comments