കാസര്‍കോട് (www.evisionnews.co): തളങ്കര ബാങ്കോട് ഹൈദ്രോസ് ജുമാമസ്ജിദ് പ്രദേശം യാചന നിരോധിത പ്രദേശമായി പ്രഖ്യാപിച്ചതായി തളങ്കര ബാങ്കോട് ഹൈദ്രോസ് ജുമാമസ്ജിദ് കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. യാചനയെന്ന പേരില്‍ പിഞ്ചുകുഞ്ഞുങ്ങളെ തട്ടികൊണ്ട് പോകല്‍, ആളില്ല വീട്ടുപറമ്പില്‍ കയറി മോഷണം നടത്തുകയും ആണുങ്ങളിലാത്ത സമത്ത് വീട്ടില്‍ കയറി സ്തീകളെ കബളിപ്പിച്ച് കൊള്ള നടത്തുകയും ചെയ്യുന്ന സംഘത്തെ ഇല്ലായ്മ ചെയ്യുന്നതിനാണ് യാചന നിരോധനം നടപ്പില്‍ വരുത്തുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു
പ്രസിഡണ്ട് എം. ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ജോലിയാവശ്യാര്‍ത്ഥം വിദേശത്ത് പോകുന്ന സക്കീര്‍ ബാങ്കോടിന് യാത്രയപ്പ് നല്‍കി. അബ്ദുല്‍ റഹിമാന്‍, എം. കുഞ്ഞി മൊയ്തീന്‍, മുനീര്‍ ബാങ്കോട്, ജംഷീദ് തൊട്ടിയില്‍, മുഹമ്മദ് യാസീന്‍ (ആച്ചു), കബീര്‍ തൊട്ടി സംസാരിച്ചു.
Post a Comment
0 Comments