Type Here to Get Search Results !

Bottom Ad

ബംബ്രാണയിൽ ഗുണ്ടാ ആക്രമം; പളളി സെക്രട്ടറിക്കും വിദ്യാർത്ഥിക്കും പരിക്ക്


കുമ്പള:(www.evisionnews.co) ബംബ്രാണ ജംഗ്ഷനിൽ  പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറിക്കും വിദ്യാർത്ഥിക്കും നേരെ ഗുണ്ടാ ആക്രമണം. കൊലക്കേസടക്കം നിരവധി കേസുകളിൽ പ്രതിയായ ആളുടെ നേതൃത്വത്തിൽ പതിനഞ്ചോളം പേർ സംഘടിച്ചാണ് അക്രമം അഴിച്ച് വിട്ടത്. വിദ്യാർത്ഥിയെ തല്ലുന്നത് തടഞ്ഞ ഖിളർ ജുമാ മസ്ജിദ് സെക്രട്ടറി മുഹമ്മദിന് നേരെയും ആക്രമം ഉണ്ടായി. പ്രദേശത്ത് കുറച്ച് നാളുകളായി സംഘർഷം ഉടലെടുത്തിരുന്നു. കഞ്ചാവ് - മണൽ മണ്ണ് മാഫിയ യാണ് ഗുണ്ടകൾക്ക് നേതൃത്വം നൽകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad