കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ടും ദേശീയ പ്രസിഡണ്ടുമായിരുന്ന സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങളുടെ ചരമവാര്‍ഷിക ദിനമായ 19ന് ഉച്ചക്ക് 2.30ന് കാസര്‍കോട് മുനിസിപ്പല്‍ വനിതാഭവന്‍ ഹാളില്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിക്കും. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എസ്.വി കുഞ്ഞഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തും.
മുസ്ലിം ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ ഹമീദലി ഷംനാട്, കെ.എസ് അബ്ദുള്ള എന്നിവരെ ചടങ്ങില്‍ വെച്ച് അനുസ്മരിക്കും. ബാഫഖി തങ്ങളുടെ പുത്രന്‍ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങളും പ്രമുഖ നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. പരിപാടിയില്‍ വന്‍ വിജയമാക്കണമെന്ന് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍, ജനറല്‍ സെക്രട്ടറി എ. അബുല്‍ റഹ്മാന്‍ അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments