Type Here to Get Search Results !

Bottom Ad

പെരിന്തല്‍മണ്ണയില്‍ എസ്​.എഫ്​. ഐ പ്രവർത്തകർ ലീഗ് ഓഫീസ് എറിഞ്ഞു തകർത്തു(വീഡിയോ)

പെരിന്തല്‍മണ്ണ:(www.evisionnews.co) എസ്​.എഫ്​. ഐ -എം.എസ്​.എഫ്​ സംഘര്‍ഷത്തെ തുടര്‍ന്ന്​ പ്രകടനമായി എത്തിയ എസ്​.എഫ്​. ഐ പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയിലെ മുസ്​ലിം ലീഗ്​ നിയോജക മണ്ഡലം കമ്മറ്റി ഒാഫീസ്​ അടിച്ചു തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച്‌​ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണ-കോഴിക്കോട് റോഡ് ഉപരോധിച്ചു.

അങ്ങാടിപ്പുറത്തെ ഗവണ്‍മെന്റ്, ​"പോളിടെക്​നിക്ക്​ കോളജിലുണ്ടായ എസ്​.എഫ്​.​െഎ -എം.എസ്​.എഫ്​ സംഘര്‍ഷത്തിന്​ തുടര്‍ച്ചയായി ഒരു സംഘമാളുകളെത്തി എസ്​.എഫ്​.ഐ വിദ്യാര്‍ഥികളെ മര്‍ദിച്ചെന്നാണ്​ ആരോപണം. ഇതില്‍ പ്രതിഷേധിച്ചാണ്​ എസ്​.എഫ്​.ഐ ​വിദ്യാര്‍ഥികള്‍ പെരിന്തല്‍മണ്ണ ലീഗ്​ ഒാഫീസിലേക്ക്​ മാര്‍ച്ച്‌​ നടത്തിയത്​. മാര്‍ച്ച്‌ അക്രമാസക്തമാകുകയും വിദ്യാര്‍ഥികള്‍ ഒാഫീസിനകത്ത് കയറി ഫര്‍ണിച്ചറുകളും മറ്റും അടിച്ചുതകര്‍ക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad