Type Here to Get Search Results !

Bottom Ad

സിപിഎം വിട്ട് മുസ്ലീം ലീഗില്‍ ചേര്‍ന്ന യുവാവിന് വെട്ടേറ്റു

മലപ്പുറം:(www.evisionnews.co)സിപിഎം വിട്ട് മുസ്ലീം ലീഗില്‍ ചേര്‍ന്ന യുവാവിന് വെട്ടേറ്റു. തിരൂര്‍ പറവണ്ണയില്‍  പറവണ്ണ മത്സ്യ മാര്‍ക്കറ്റിന് സമീപത്തെ ഗ്രൗണ്ടില്‍ വെച്ചാണ് അക്രമം നടന്നത്. പറവണ്ണ വേളാപുരം സ്വദേശി പള്ളാത്ത് ആഷിഖി(19)നാണ് വെട്ടേറ്റത്. അടുത്തിടെയാണ് ആഷിഖ് സിപിഎമ്മില്‍ നിന്നു ലീഗിലേക്ക് മാറിയത്. അക്രമത്തില്‍ കൈയ്ക്കും അരക്കു താഴെയും ഗുരുതരമായി പരിക്കേറ്റ ആഷിഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണു അക്രമത്തിന് പിന്നിലെന്നാണ് സൂചന. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന്റെ മൊഴിയെടുക്കാന്‍ പോലീസ് പുറപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യം തന്നെയാകാം അക്രമത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. വടിവാള്‍ ഉപയോഗിച്ചാണു അക്രമം നടത്തിയതെന്നു സംശയിക്കുന്നതായും പോലീസ് പറഞ്ഞു. യുവാവിന്റെ മൊഴിയെടുത്ത ശേഷമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകൂവെന്നും പോലീസ് അറിയിച്ചു. 

തിരൂര്‍ സി.ഐയാണ് കേസന്വേഷിക്കുന്നത്. തിരൂര്‍ പറവണ്ണ മേഖലയില്‍ നേരത്തെ തന്നെ ലീഗ് -സി.പി.എം ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലകളാണ്. ഈ മേഖലയില്‍ പലതവണ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിട്ടും അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിച്ചിട്ടില്ല. വിഷയത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ അപലപിച്ചു. ആഷിഖിനെ അക്രമിച്ച സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad