Type Here to Get Search Results !

Bottom Ad

വീട്ടമ്മയെ ആക്രമിച്ച്‌ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം;ആസാം സ്വദേശി പിടിയിൽ

അങ്കമാലി: വീട്ടില്‍ അതിക്രമിച്ച്‌​ കയറി വീട്ടമ്മയെ ആക്രമിച്ച്‌ ഒന്നരവയസുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച ആസാം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പട്ടാപ്പകല്‍ വീടിന്റെ  വാതിലുകള്‍ അടിച്ച്‌​ തകര്‍ത്തായിരുന്നു തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്​. കുഞ്ഞിനെയുമെടുത്ത് വീട്ടമ്മ​ അയല്‍വീട്ടിലേക്ക് ഓടിയതോടെ ശ്രമം വിഫലമാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്​ ആസാം ദോയാല്‍പൂര്‍ സ്വദേശി ലോഹിറാം നാക്കിനെ (42) പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

ഇന്ന്​ ഉച്ചക്ക് 1.30ന് നെടുമ്ബാശ്ശേരി പഞ്ചായത്തിലെ 18ാം വാര്‍ഡിലെ പൊയ്ക്കാട്ടുശ്ശേരി മാണിയംകുളം ഭാഗത്തായിരുന്നു സംഭവം. സാബു-, നീന ദമ്പതികളുടെ  ഒന്നര വയസുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയത്. സാബു ടാക്സി ഡ്രൈവറും, നീന സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. ഇരുവരും ജോലിക്ക് പോയിരിക്കുകയായിരുന്നു. കുഞ്ഞിനെ നീനയുടെ അമ്മ ബീനയാണ് സംരക്ഷിക്കുന്നത്.

അക്രമി വീടിന്‍െറ മുന്‍വശത്തെ ഗേറ്റില്‍ അടിച്ച്‌ ബഹളമുണ്ടാക്കിയപ്പോള്‍ ബീന മാത്രമെ വീട്ടിലുള്ളുവെന്ന് മനസിലായി. അതോടെ പറമ്പിലേക്ക്  കടന്ന അക്രമി നായയെ വകവെക്കാതെ വീടിന്‍െറ മുന്‍വശത്തെ വാതില്‍ പുറത്ത് നിന്ന് അടച്ച്‌ പൂട്ടി. അതിന്ശേഷം അടുക്കള ഭാഗത്തത്തെി. അതോടെ ബീന വാതിലടച്ച്‌ അകത്ത് നിന്ന് കുറ്റിയിട്ടെങ്കിലും കയ്യിലുണ്ടായിരുന്ന വടി ഉപയോഗിച്ച്‌ പൂട്ട് തകര്‍ത്ത് വീടിനകത്ത് കയറുകയായിരുന്നുവത്രെ. ഈ സമയം കുഞ്ഞ് ബീനയുടെ കൈത്തണ്ടയിലിരിക്കുകയായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ച്‌ വാങ്ങാന്‍ ശ്രമം നടത്തി. എതിര്‍ത്ത ബീനയെ അക്രമിച്ചു. പിടിവലിക്കിടെ കുഞ്ഞിനെ കിട്ടാതെ വന്നതോടെ അടുക്കളയിലെ പാത്രങ്ങളും, വാതിലും നശിപ്പിച്ചു.

ഈ സമയമാണ് കുഞ്ഞിനെ എടുത്ത് ഒച്ചവെച്ച്‌ ബീന അയല്‍വീട്ടിലേക്ക് അഭയം തേടി ഓടുകയായിരുന്നു. അതോടെ ബീനയുടെ സഹോദരന്‍ പൗലോസും, അയല്‍വാസികളും സംഭവമറിഞ്ഞ് വീട്ടിലത്തെി. അടുക്കളയില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. സംഭവമറിഞ്ഞ് സാബുവും, നീനയും വീട്ടിലത്തെി. ചെങ്ങമനാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.കെ.സുധീറിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും, അങ്കമാലി താലൂക്കാശുപത്രിയിലത്തെിച്ച്‌ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad