ആലപ്പുഴ (www.evisionnews.co): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാംപ്രതി സീനിയര്‍ സി.പി.ഒ നെല്‍സണ്‍ തോമസ് ഉള്‍പ്പെടെയുള്ളവരുടെ അടുത്തു കുട്ടിയെ എത്തിച്ച് ഇയാള്‍ പണം കൈപ്പറ്റി മദ്യപിച്ചിരുന്നതായി കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടി നേരത്തെ മൊഴി നല്‍കിയിരുന്നെങ്കിലും പിതാവായതിനാല്‍ പിന്നീടു കുട്ടിയുടെ മൊഴി മാറ്റിയെങ്കിലോ എന്ന സംശയത്തിലാണ് അറസ്റ്റ് വൈകിയത്.
പെണ്‍കുട്ടിയെ കൊണ്ടുപോയ സ്ഥലങ്ങളിലും മദ്യശാലകളിലും പോലീസ് ഇയാളെ കൊണ്ടുപോയി തെളിവെടുപ്പു നടത്തി. ജുവൈനല്‍, പോക്സോ നിയമങ്ങള്‍ക്കൊപ്പം മറ്റുക്രിമിനല്‍ നിയമങ്ങളും ഇയാള്‍ക്കെതിരെ ചുമത്തുമെന്നു ഡി.വൈ.എസ്.പി പി.വി ബേബി പറഞ്ഞു. അതേസമയം പോലീസ് കസ്റ്റഡിയിലായിരുന്ന ഒന്നാംപ്രതി ആതിരയെയും വെള്ളിയാഴ്ച അറസ്റ്റു ചെയ്ത പുന്നപ്ര കിഴക്കേതയ്യില്‍ നിതിനെയും കോടതിയില്‍ ഹാജരാക്കി ഫെബ്രുവരി മൂന്നുവരെ റിമാന്റ് ചെയ്തു. മാരാരിക്കുളം സ്റ്റേഷനിലെ പ്രബേഷനറി എസ്.ഐ ലൈജുവും കേസില്‍ അറസ്റ്റിലായിരുന്നു.
Post a Comment
0 Comments